നിലവിലെ സാഹചര്യം കുടുംബത്തെ അറിയിക്കും; ഈശ്വർ മാൽപെ ഇന്ന് അർജുൻ്റെ വീട്ടിൽ എത്തും

നിലവിലെ സാഹചര്യം കുടുംബത്തെ അറിയിക്കും; ഈശ്വർ മാൽപെ ഇന്ന് അർജുൻ്റെ വീട്ടിൽ എത്തും

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിൽ മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ എത്തും. അർജുൻ്റെ കണ്ണാടിക്കലെ വീട്ടിൽ എത്തി കുടുംബത്തെ കാണും. ഇന്ന് 11 മണിയോടെ ഈശ്വർ മാൽപെ കോഴിക്കോട് എത്തും. കുടുംബത്തെ നിലവിലെ സാഹചര്യം അറിയിക്കാനും സമാധാനിപ്പിക്കാനുമാണ് വരുന്നതെന്ന് ഈശ്വർ മാൽപെ അറിയിച്ചു.

അതേസമയം ഷിരൂരിൽ അർജുനായുള്ള തിരച്ചിലിൽ അനിശ്ചിത്വം നിലനിൽക്കുകയാണ്. ഡ്രഡ്ജർ എത്തും വരെ ദൗത്യം നിർത്തിവച്ചിരിക്കുകയാണ്.

ഡ്രഗ്ജർ എന്ന് എത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഡ്രഡ്ജർ എത്തിക്കാനുള്ള പണം നൽകാൻ തയ്യാറാണെന്ന് ട്രക്ക് ഉടമ മനാഫ് പറഞ്ഞു. ഡൈവിഗ് അടക്കം എല്ലാ തരത്തിലുമുള്ള സംവിധാനവും ഗംഗാവലി പുഴയിൽ നിർത്തി വച്ചിരിക്കുകയാണ്.

നദിയിലെ ഒഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞതുമൊന്നും ജില്ലാ ഭരണകൂടം പരിഗണിക്കുന്നില്ല. ഡ്രഡ്ജർ എത്തും മുൻപ് ആൽമരം അടക്കം നദിയിലുള്ള അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ പോലും അനുവദിക്കുന്നില്ല. ചെലവ് ചൂണ്ടിക്കാട്ടി ഡ്രഡ്ജർ കൊണ്ടുവരുന്നത് തടയാനുള്ള ശ്രമം നടക്കുന്നതായി ട്രക്ക് ഉടമ മനാഫ് പറഞ്ഞു.

TAGS: ARJUN | LANDSLIDE
SUMMARY: Eswar malpe to visit arjuns family today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *