സിനിമ കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു

സിനിമ കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു

വര്‍ക്കല: സിനിമാ കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ വര്‍ക്കല മൈതാനം സരളാമന്ദിരത്തില്‍ ഹരി വര്‍ക്കല (എം.ഹരിഹരന്‍-72) അന്തരിച്ചു. 40 വര്‍ഷത്തോളം എഴുപതോളം ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂഡൽഹി, സൈന്യം, കൗരവർ, റൺ ബേബി റൺ, ധ്രുവം, ലേലം, പത്രം, നായർ സാബ്, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ, ട്വന്റി ട്വന്റി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ ഇന്നു രാത്രി വർക്കല മൈതാനം സരളാ മന്ദിരത്തിൽ വച്ചു നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
<BR>
TAGS : OBITUARY
SUMMARY : Film art director Hari Varkala passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *