കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി; ലൈസൻസ് നേടി അൽഹിന്ദ് എയർ

കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി; ലൈസൻസ് നേടി അൽഹിന്ദ് എയർ

കൊ​ച്ചി​:​ ​കേ​ര​ളം​ ​ആ​സ്ഥാ​ന​മാ​ക്കി പുതിയ വിമാനക്കമ്പനി വരുന്നു. ​ ​അ​ൽ​ ​ഹി​ന്ദ് ​ഗ്രൂ​പ്പി​ന്റെ​ ​പു​തി​യ​ ​വി​മാ​ന​ ​ക​മ്പ​നി​ക്ക് ​ഡ​യ​റ​ക്‌​ട​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​(​ഡി.​ജി.​സി.​എ​)​ ​പ്ര​വ​ർ​ത്ത​ന​ ​അ​നു​മ​തി​ ​ന​ൽ​കിയതായി ദേശീയ മാദ്ധ്യമമായ സി.എൻ.ബി.സി റിപ്പോ‌ർട്ട് ചെയ്തു. ​ ​ഡി.​ജി.​സി.​എ​യു​ടെ​ ​എ​യ​ർ​ ​ഓ​പ്പ​റേ​റ്റ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നേ​ടി​ ​ഈ​ ​വ​ർ​ഷം​ ​അ​വ​സാ​ന​ത്തോ​ടെ​ ​എ​യ​ർ​ലൈ​ൻ​ ​പ​റ​ന്ന് ​തു​ട​ങ്ങു​മെ​ന്നാണ് വിവരം.​ ​

ആദ്യഘട്ടത്തില്‍ എടിആര്‍ വിമാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ആഭ്യന്തര സർവീസുകളാണ് നടത്തുക. 200 മുതല്‍ 500 കോടി രൂപയാണ് പ്രാഥമിക നിക്ഷേപം. കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സര്‍വ്വീസുകളായിരിക്കും ആദ്യമായി നടത്തുക. തുടര്‍ന്ന് അഖിലേന്ത്യ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും സര്‍വ്വീസുകള്‍ വ്യാപിപ്പിക്കും. രാജ്യന്തര സര്‍വീസുകള്‍ക്കായി എയര്‍ ബസിന്റെ എ320 വിമാനങ്ങളാണ് പ്രയോജനപ്പെടുത്തുക. രണ്ടു വര്‍ഷത്തിനകം വിമാനങ്ങളുടെ എണ്ണം ഇരുപതായി ഉയര്‍ത്തും. നാരോ ബോഡി വിമാനങ്ങള്‍ക്കായി എയര്‍ബസ്, ബോയിങ് എന്നിവയുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. 100 മുതല്‍ 240 സീറ്റു വരെയുള്ള വിമാനങ്ങളാണിവ.

മുപ്പത് വർഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് അൽഹിന്ദ്. 20000 കോടിയിലേറെ രൂപയുടെ വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130ൽ കൂടുതൽ ഓഫീസുകളും കമ്പനിക്കുണ്ട്. നിരവധി എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജന്റ് കൂടിയാണ് അൽഹിന്ദ് ഗ്രൂപ്പ്. നിലവില്‍ വിമാന ടിക്കറ്റ്, ടൂര്‍ ഓപ്പറേറ്റിങ്ങ്, ചാര്‍ട്ടേഡ് വിമാനങ്ങള്‍, ഹോട്ടല്‍ റൂം ബുക്കിങ്, വീസ എന്നിവയാണ് അൽ ഹിന്ദിന്റെ സേവനങ്ങള്‍. വിമാന ടിക്കറ്റ് ബുക്കിങ് രംഗത്ത് വിശാലമായ പ്രവര്‍ത്തന ശൃംഖലയാണ് ഇവര്‍ക്കുള്ളത്. ഹജ്ജ് തീര്‍ഥാടകരാണ്  ഉപഭോക്തക്കളില്‍ കൂടുതൽ.

കഴിഞ്ഞ മാസം പ്രവാസി സംരംഭകരുടെ നേത്യത്വത്തിലുള്ള എയര്‍ കേരള വിമാന കമ്പനിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനനുമതി ലഭിച്ചിരുന്നു. എയര്‍ കേരള തുടക്കത്തില്‍ രണ്ട് വിമാനങ്ങളുമായുള്ള ആഭ്യന്തര സര്‍വീസാണ് നടത്തുക. അടുത്ത വര്‍ഷം ആദ്യ പാദത്തിലായിരിക്കും സര്‍വീസുകള്‍.
<BR>
TAGS : AVIATION | ALHIND TRAVELS
SUMMARY : New airline based in Kerala; Alhind Air got the license

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *