വൈറ്റ്ഫീൽഡിലെ മാളുകൾക്ക് നേരെ ബോംബ് ഭീഷണി

വൈറ്റ്ഫീൽഡിലെ മാളുകൾക്ക് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഒന്നിലധികം മാളുകൾക്ക് നേരെ ബോംബ് ഭീഷണി. മാളുകളുടെ ഔദ്യോഗിക മെയിൽ ഐഡികളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിആർ മാൾ ഉൾപ്പെടെയുള്ളവയ്ക്കാണ് സന്ദേശം ലഭിച്ചത്.

മാൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. മാൾ മാനേജ്മെന്റുകൾ ഉടൻ പോലീസിനെ വിവരമറിയിച്ചു. പോലീസ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

മഹാദേവപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വൈറ്റ്ഫീൽഡ്) ശിവകുമാർ ഗുണാരെ പറഞ്ഞു.

നേരത്തെ നഗരത്തിലെ സ്വകാര്യ സ്‌കൂളുകൾ, കോളേജുകൾ, എയർപോർട്ടുകൾ, ക്ലബ്ബുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലും സമാനമായ ഇമെയിലുകൾ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

TAGS: BENGALURU | BOMB THREAT
SUMMARY: Hoax bomb threat emails sent to malls in Whitefield in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *