തൃശൂര്‍ പാവറട്ടിയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

തൃശൂര്‍ പാവറട്ടിയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

തൃശൂര്‍:  പാവറട്ടിയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. പാവറട്ടി സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥികളായ അഗ്‌നിവേശ്, അഗ്‌നിദേവ്, രാഹുല്‍ മുരളീധരന്‍ എന്നിവരെയാണ് കാണാതായത്. കാണാതായവരില്‍ അഗ്‌നിവേശും അഗ്‌നിദേവും ഇരട്ട സഹോദരങ്ങളാണ്.

രാവിലെ സ്‌കൂളിലേക്കു പോയ വിദ്യാര്‍ഥികള്‍ രാത്രിയായിട്ടും തിരികെ എത്തിയില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടികളെ കണ്ടുകിട്ടുന്നവര്‍ 9745622922 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : MISSING  | STUDENTS |
SUMMARY : Three students are missing in Thrissur Pavaratti

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *