ട്രക്കിലേക്ക് ഓട്ടോ ഇടിച്ചു കയറി; 7 മരണം, 6 പേര്‍ക്ക് പരുക്ക്

ട്രക്കിലേക്ക് ഓട്ടോ ഇടിച്ചു കയറി; 7 മരണം, 6 പേര്‍ക്ക് പരുക്ക്

മധ്യപ്രദേശിലെ ഛത്തർപൂരില്‍ ഓട്ടോ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 7 പേർ മരിച്ചു. ഛത്തർപൂർ ജില്ലയിലെ ഖജുരാഹോ-ഝാൻസി ദേശീയപാതയില്‍ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ മരിച്ചവരില്‍ ഒരു വയസുള്ള കുട്ടിയുമുണ്ട്.

ഇടിച്ചുകയറിയ ഓട്ടോയിലുണ്ടായിരുന്നവർ ബാഗേശ്വർ ധാമിലെ ക്ഷേത്ര ദർശനത്തിനായാണ് പോയിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഓട്ടോയില്‍ പതിമൂന്ന് പേർ സഞ്ചരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂർണമായും തകർന്നിട്ടുണ്ട്. ഇടിച്ച ഓട്ടോ ഉത്തർപ്രേദശ് റജിസ്ട്രേഷനില്‍ ഉള്ളതാണെന്ന് പോലീസ് അറിയിച്ചു, അതുകൊണ്ട് മരിച്ചവർ യുപി സ്വദേശികളാണെന്നാണ് നിലവിലെ നിഗമനം.

TAGS : MADHYAPRADESH | ACCIDENT | DEAD
SUMMARY : The auto rammed into the truck; 7 dead, 6 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *