മദ്യനയ അഴിമതി: സുപ്രീംകോടതി കെ കവിതയുടെ ജാമ്യാപേക്ഷ 27 ലേക്ക് മാറ്റി

മദ്യനയ അഴിമതി: സുപ്രീംകോടതി കെ കവിതയുടെ ജാമ്യാപേക്ഷ 27 ലേക്ക് മാറ്റി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി 27ന് പരിഗണിക്കാനായി മാറ്റി. കവിതയുടെ ജാമ്യാപേക്ഷയില്‍ 22നകം മറുപടി നല്‍കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അറിയിച്ചിട്ടുണ്ട്.

കേസുകളില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കവിത നല്‍കിയ ഹർജിയില്‍ ഈ മാസം 12ന് സുപ്രീംകോടതി ഇഡിയോടും സിബിഎയോടും പ്രതികരണം തേടിയിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് പറഞ്ഞാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

കേസില്‍ സിബിഐയുടെ എതിർ സത്യവാങ്മൂലം സമർപിച്ചിട്ടുണ്ടെന്ന് ഇഡിക്കും സിബിഐക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എസ് വി രാജു സുപ്രീംകോടതിയെ അറിയിച്ചു. മാർച്ച്‌ 15നാണ് കേസില്‍ കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ 15ന് സിബിഐയും കവിതയെ അറസ്റ്റ് ചെയ്തു.

TAGS : SUPREME COURT | K KAVITHA
SUMMARY : Liquor policy scam: Supreme Court adjourned K Kavita’s bail plea to 27

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *