ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ എല്ലാവര്‍ഷവും ജന്മാഷ്ടമി ദിവസം സംഘടിപ്പിക്കാറുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്നതല്ലെന്ന് കരയോഗം സെക്രട്ടറി സി എൻ വേണുഗോപാലൻ അറിയിച്ചു. അന്നേ ദിവസം ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലും അഖണ്ഡനാമ ജപത്തിലും കരയോഗത്തിന്റെയും മഹിളാ വിഭാഗത്തിന്റെയും പ്രവർത്തകർ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
<br>
TAGS : KNSS
SUMMARY: Wayanad Landslide Disaster; KNSS Srikrishna Jayanti Shobhayatra has been skipped this time

Posted inASSOCIATION NEWS
