ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പെടെ 13 ഇനങ്ങൾ; സപ്ലൈകോ ഓണവിപണികൾ സെപ്റ്റംബർ ആറുമുതൽ

ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പെടെ 13 ഇനങ്ങൾ; സപ്ലൈകോ ഓണവിപണികൾ സെപ്റ്റംബർ ആറുമുതൽ

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യവിതരണക്കിറ്റിൽ ഇക്കുറി രണ്ട് ഉത്പന്നങ്ങൾ കുറവ്. ഇക്കുറി തുണി സഞ്ചിയുൾപ്പെടെ 13 ഇന കിറ്റാണ് സർക്കാർ വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിൽ 15 ഇനങ്ങൾ നൽകിയിരുന്നു. ഓണക്കിറ്റ് വിതരണം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എവൈ കാർഡുടമകൾക്ക് മാത്രമാണ് ഇക്കുറി കിറ്റ് വിതരണം ചെയ്യുക. ആറ് ലക്ഷം പേരാണ് കേരളത്തിൽ മഞ്ഞകാർഡ് ഉടമകളായി ഉള്ളത്. 36 കോടി രൂപ ചിലവിലാണ് ഇവർക്ക് കിറ്റ് നൽകുന്നത്. സപ്ലൈകോയുടെ ഓണ വിപണികൾ അടുത്ത മാസം ആറ് മുതൽ ആരംഭിക്കും. മുൻ വർഷങ്ങൾക്ക് സമാനമായ രീതിയിൽ ജൈവ പച്ചക്കറിയും ഓണം ഫെയറും ഒരുക്കും. സപ്ലൈകോ മാവേലി സ്‌റ്റോറുകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

<bR>
TAGS : RATION SHOPS | ONAM KIT
SUMMARY : 13 items including cloth bag in Onakit. Supplyco on markets from September 6

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *