മുഡ കേസ്; സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡി.കെ. ശിവകുമാർ

മുഡ കേസ്; സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് പാർട്ടി 100 ശതമാനം മുഖ്യമന്ത്രിയോടൊപ്പമാണെന്നും സിദ്ധരാമയ്യ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ ആരുടെ പക്കലും തെളിവുകളില്ലെന്നും ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രി രാജിവെക്കുന്ന പ്രശ്‌നമില്ല. രാജ്യത്തെ നിയമം മുഖ്യമന്ത്രിയെ സംരക്ഷിക്കും. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ തെളിവുകളൊന്നുമില്ല. തികച്ചും രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് മോഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് ഹൈക്കമാൻഡിൻ്റെ ഇഷ്ടത്തിനനുസരിച്ചാണെന്നും ശിവകുമാർ പറഞ്ഞു.

അഴിമതിക്കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട് ശനിയാഴ്ച അനുമതി നൽകിയിരുന്നു. മുഡ കുംഭകോണം ആരോപിച്ച് വിവരാവകാശ പ്രവർത്തകൻ ടി.ജെ. എബ്രഹാം നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. അഴിമതി അന്വേഷിക്കുന്ന കമ്മീഷൻ്റെ റിപ്പോർട്ടിനായി കാത്തിരിക്കണമായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു.

TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Siddaramiah hasn’t done anything wrong says dk shivakumar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *