ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല; ദർശന്റെ ഹർജി കോടതി തള്ളി

ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല; ദർശന്റെ ഹർജി കോടതി തള്ളി

ബെംഗളൂരു: ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന നടൻ ദർശന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. ചിത്രദുർഗയിലെ രേണുകസ്വാമി കൊലക്കേസിൽ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് നടൻ കഴിയുന്നത്. രണ്ടാം തവണയാണ് ഇതേ ആവശ്യം ചൂണ്ടിക്കാട്ടിയുള്ള ദർശന്റെ ഹർജി കോടതി നിരസിക്കുന്നത്.

തടവിൽ കഴിയുമ്പോൾ വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകണമെന്ന് ദർശൻ ഇതിന് മുമ്പും ആവശ്യപ്പെട്ടിരുന്നു. ഭക്ഷണം കൂടാതെ കിടക്കയും പാത്രങ്ങളും വേണമെന്നും ദർശൻ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പ്രോസിക്യൂട്ടർ ബെള്ളിയപ്പ അടങ്ങുന്ന അഭിഭാഷക സംഘം ദർശന്റെ ആവശ്യങ്ങളെ എതിർത്തു. കേസിൽ തുടർ വാദം കേൾക്കുന്നത് കോടതി സെപ്റ്റംബർ അഞ്ചിലേക്ക് മാറ്റി.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Karnataka High Court denies actor Darshan’s plea for home food

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *