രാജ്യാന്തര ഫൂട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇൽകായ് ​ഗുണ്ടോ​ഗൻ

രാജ്യാന്തര ഫൂട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇൽകായ് ​ഗുണ്ടോ​ഗൻ

രാജ്യാന്തര ഫൂട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ നായകൻ ഇൽകായ് ​ഗുണ്ടോ​ഗൻ. ഇനി ദേശീയ ടീമിന്റെ ആരാധകനായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ യൂറോയിൽ ജർമനിയെ നയിച്ചത് ബാഴ്സ താരമായ ഇദ്ദേഹമായിരുന്നു. ദേശീയ കുപ്പായത്തിൽ 82 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 19​-ഗോളുകളും നേടി. സജീവ ഫുട്ബോളിലെ മികച്ച മിഡ്ഫീൾഡർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് ഗുണ്ടോഗൻ

രാജ്യത്തിനായി ഇത്രയും മത്സരങ്ങൾ കളിക്കാനായത് അവിശ്വസനീയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തെ നയിക്കാനായതാണ് കരിയറിലെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു. യൂറോകപ്പിന് മുൻപ് ക്ഷീണിതനായിരുന്നു ഇതോടെയാണ് വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചത്.

കഴിഞ്ഞ വർഷമാണ് ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരം കറ്റാലന്മാർക്കൊപ്പം ചേർന്നത്. അതേസമയം വീണ്ടും ​ഗുണ്ടോ​ഗനെ ടീമിലെത്തിക്കാനാണ് സിറ്റിയുടെ ശ്രമം. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട്, മാഞ്ചസ്റ്റർ സിറ്റി എന്നിവരുടെ പ്രധാന താരമായിരുന്നു. ഡോർട്ട്മുണ്ടിൽ 106 മത്സരങ്ങളിൽ നിന്നായി 10 ​ഗോളുകൾ നേടിയ ​ഗുണ്ടോ​ഗൻ മാഞ്ചസ്റ്റർ സിറ്റിയിൽ 188 മത്സരങ്ങളിൽ നിന്ന് 44 ​ തവണ വലകുലുക്കി.

TAGS: SPORTS | FOOTBALL
SUMMARY: Germany Captain Ilkay Gundogan Announces International Retirement

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *