ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ കുതിപ്പുമായി കർണാടക; രാജ്യത്ത് ഒന്നാം സ്ഥാനത്ത്

ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ കുതിപ്പുമായി കർണാടക; രാജ്യത്ത് ഒന്നാം സ്ഥാനത്ത്

ബെംഗളൂരു: ഇലക്ട്രിക് വാഹന (ഇ.വി) ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ ബഹുദൂരം മുന്നേറി കർണാടക. സംസ്ഥനത്ത് ഇതിനോടകം 5765 ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും അധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനമായി കർണാടക മാറി. ഇത് സംബന്ധിച്ച് കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം മഹാരാഷ്ട്ര – 3728, ഉത്തർപ്രദേശ് – 1989, ഡൽഹി – 1941 എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിറകിലുള്ളത്‌. 1212 ചാർജിങ് സ്റ്റേഷനുകളുള്ള കേരളം ആറാം സ്ഥാനത്താണ്.

സംസ്ഥാനത്ത് 2600 സ്റ്റേഷനുകൾ കൂടി ഉടൻ ആരംഭിക്കുമെന്ന് ഊർജ മന്ത്രി കെ. ജെ. ജോർജ് പറഞ്ഞു. കേന്ദ്ര സർക്കാറിൻ്റെ ഫെയിം പദ്ധതി, ബെസ്കോം, ഗ്രീൻ സെസ് എന്നിവയുടെ ധന സഹായത്തോടെയാണ് സംസ്ഥാനത്ത് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചാർജിങ് സ്റ്റേഷനുകളുള്ളത് ബെംഗളൂരുവിലാണ്. 4462 എണ്ണം.

<BR>
TAGS :
SUMMARY : Karnataka has highest number of EV charging stations in country

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *