കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ പോസ്റ്റിട്ടതിന് നടി മിമി ചക്രബര്‍ത്തിക്ക് ബലാത്സംഗ ഭീഷണി

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ പോസ്റ്റിട്ടതിന് നടി മിമി ചക്രബര്‍ത്തിക്ക് ബലാത്സംഗ ഭീഷണി

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു നടക്കുന്ന സമരത്തെ പിന്തുണച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പിക്കെതിരെ ബലാത്സംഗ ഭീഷണി. ബംഗാളി നടി കൂടിയായ മിമി ചക്രവര്‍ത്തിക്കെതിരെയാണ് സോഷ്യല്‍മീഡിയയില്‍ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ മിമി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റില്‍ കൊല്‍ക്കത്ത പോലീസിനെ അവർ ടാഗ് ചെയ്തിട്ടുമുണ്ട്. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് മിമിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒപ്പം നില്‍ക്കുന്നുവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ മുഖംമൂടി ധരിച്ച്‌, വിഷം വമിപ്പിക്കുന്ന പുരുഷന്മാർ ബലാത്സംഗ ഭീഷണികള്‍ സാധാരണമാക്കുന്നിടത്താണ് തങ്ങള്‍ സ്ത്രീകള്‍ക്ക് നീതി ആവശ്യപ്പെടുന്നതെന്ന് മിമി എക്സില്‍ പോസ്റ്റ് ചെയ്തു.

എന്തുതരത്തിലുള്ള ശിക്ഷണവും വിദ്യാഭ്യാസവുമാണ് ഇതനുവദിക്കുന്നതെന്നും അവർ ചോദിച്ചു. ഇതിനൊപ്പം രണ്ട് സ്ക്രീൻഷോട്ടുകളും അവർ ചേർത്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ ഓഗസ്റ്റ് 14-ന് നടന്ന പ്രതിഷേധ പരിപാടിയില്‍ മിമി പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം റിദ്ധി സെൻ, അരിന്ദം സില്‍, മധുമിത സർക്കാർ എന്നിവരും പ്രതിഷേധത്തിനുണ്ടായിരുന്നു.

TAGS : MIMI CHAKRAVARTHI | THREATENED | KOLKATA DOCTOR MURDER
SUMMARY : Actress Mimi Chakrabarty threatened with rape for posting against Kolkata doctor’s murder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *