ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സില്‍ നരേന്ദ്ര മോദിയെ മറികടന്ന് ശ്രദ്ധ കപൂര്‍

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സില്‍ നരേന്ദ്ര മോദിയെ മറികടന്ന് ശ്രദ്ധ കപൂര്‍

ഇൻസ്റ്റഗ്രാം ഫോളോവേഴ്സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് നടി ശ്രദ്ധ കപൂർ. 91.3 മില്യണ്‍ പേരാണ് മോദിയെ പിന്തുടരുന്നത്. എന്നാല്‍ 91.4 മില്യണ്‍ ഫോളോവേഴ്‌സുമായി മോദിയെയും പിന്നിലാക്കിയിരിക്കുകയാണ് നടി ശ്രദ്ധ കപൂര്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ശ്രദ്ധ കപൂര്‍.

ക്രിക്കറ്റ് താരം വിരാട് കോലിയും പ്രിയങ്ക ചോപ്രയുമാണ് ഇന്ത്യയില്‍ നിന്ന് ശ്രദ്ധയേക്കാള്‍ ഫോളോവേഴ്‌സുള്ള പ്രമുഖ വ്യക്തികള്‍. ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത സ്ത്രീ 2 സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ശ്രദ്ധ കപൂറിന് പുതിയ നേട്ടം. എക്സില്‍ മറ്റ് ലോകനേതാക്കളേക്കാള്‍ ഏറെ മുന്നിലാണ് നരേന്ദ്ര മോദി.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്, ഫ്രാൻസിസ് മാർപാപ്പ എന്നിവരേക്കാള്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മോദി ബഹുദൂരം മുന്നിലാണ്. ഓഫീസ് ഓഫ് ദ പ്രൈംമിനിസ്റ്റർ(പിഎംഒ) എന്ന എക്സ് അക്കൗണ്ടിന് 56 മില്യണ്‍ ഫോളോവേഴ്സുണ്ട്. 26.7 മില്യണ്‍ ഫോളോവേഴ്സുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, 27.6 മില്യണ്‍ ഫോളോവേഴ്സുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് എക്സില്‍ ഏറ്റവുമധികം പേർ പിന്തുടരുന്ന ഇന്ത്യൻ നേതാക്കള്‍.

TAGS : SHRADDHA KAPOOR | NARENDRA MODI | INSTAGRAM
SUMMARY : Actress Shraddha Kapoor overtakes Modi in number of Instagram followers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *