ഫാര്‍മ കമ്പനിയില്‍ സ്‌ഫോടനം; 2 പേര്‍ മരിച്ചു

ഫാര്‍മ കമ്പനിയില്‍ സ്‌ഫോടനം; 2 പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയില്‍ റിയാക്ടർ പൊട്ടിത്തെറിച്ച്‌ രണ്ട് പേർ മരിച്ചു, 18 പേർക്ക് പരുക്കേറ്റു. ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ എസ്സിയൻഷ്യയില്‍ ഉച്ചയ്ക്കാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്. അചുതപുരം പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. പരുക്കേറ്റവരെ ചികിത്സയ്ക്കായി എൻ.ടി.ആർ ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചതായി അചുതപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശമാകെ കനത്ത പുകപടലമായതിനാല്‍ രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നതായി അധികൃതർ പറഞ്ഞു. 1,000ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനി പ്രദേശത്തെ ഏറ്റവും വലിയ ഫാർമ കമ്പനികളിലൊന്നാണ്. അചുതപുരം സെസിലെ മൂന്നാമത്തെ റിയാക്ടർ പൊട്ടിത്തെറിയാണിത്. ജൂലൈ 17ന് വസന്ത കെമിക്കല്‍സിലുണ്ടായ സ്ഫോടനത്തില്‍ 44കാരനായ തൊഴിലാളി മരിച്ചിരുന്നു.

TAGS : ANDRA PRADESH | BLAST
SUMMARY : Explosion at Pharma Company; 2 people died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *