പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപണം; സംഗീത അധ്യാപകനെതിരെ കേസ്

പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപണം; സംഗീത അധ്യാപകനെതിരെ കേസ്

ബെംഗളൂരു: പത്താം ക്ലാസ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തിൽ സംഗീത അധ്യാപകനെതിരെ കേസെടുത്തു. തീർത്ഥഹള്ളിയിലെ ആനന്ദഗിരിയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. സംഗീത അധ്യാപകൻ ഇംതിയാസിനെതിരെയാണ് (45) കേസെടുത്തത്.

കഴിഞ്ഞ ആറ് മാസമായി അധ്യാപകൻ തങ്ങളുടെ മക്കളെ തുടർച്ചയായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. ക്ലാസിൽ വെച്ച് പെൺകുട്ടികളെ ഇയാൾ അനുചിതമായി സ്പർശിക്കുന്നത് പതിവായിരുന്നു. കൂടാതെ പെൺകുട്ടികളുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ പെൺകുട്ടികളെ പീഡിപ്പിക്കാനും ഇയാൾ ശ്രമിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ തീർത്ഥഹള്ളി പോലീസ് കേസെടുത്തു.

TAGS: KARNATAKA | SEXUAL HARASSMENT
SUMMARY: Music teacher at Morarji school accused of sexually harassing Class 10 girl students

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *