ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു – ധാർവാഡ് വന്ദേഭാരത് എക്സ്പ്രസിന് (20661/62) തുമക്കൂരുവിൽ സ്റ്റോപ്പ് അനുവദിച്ചു. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.32 നാണ് തുമക്കൂരുവിലെത്തുക. 2 മിനിറ്റ് സമയം വരെ ഇവിടെ സ്റ്റോപ്പുണ്ട്. ധാർവാഡിൽ നിന്നും മടങ്ങുന്ന ട്രെയിൻ വൈകിട്ട് 6.18 ന് തുമുക്കൂരുവിൽ നിർത്തു. യശ്വന്തപുര, ദാവനഗരെ, ഹുബ്ബള്ളി എന്നിവിടങ്ങളിലാണ് നിലവിൽ സ്റ്റോപ്പുള്ളത്.
<br>
TAGS : VANDE BHARAT EXPRESS | TUMAKURU
SUMMARY : KSR Bengaluru- Dharwad Vandebharat stops at Tumkur

Posted inKARNATAKA LATEST NEWS
