തസ്മിദ് തംസുമിനെ കേരളത്തിലെത്തിക്കും; കഴക്കുട്ടം വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തിലേക്ക്

തസ്മിദ് തംസുമിനെ കേരളത്തിലെത്തിക്കും; കഴക്കുട്ടം വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തിലേക്ക്

തിരുവനന്തപുരം: കഴക്കുട്ടത്തുനിന്ന്  വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിദ് തംസുമിനെ 37 മണിക്കൂറിന് ശേഷം കണ്ടെത്തി. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് താംബരം എക്സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി തസ്മിദ് തംസുമി തന്നെയെന്ന് സ്ഥിരീകരിച്ചതോടെ കഴക്കൂട്ടം വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലർച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. വേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോർബ ട്രെയിനിലാണ് യാത്ര തിരിച്ചത്. വനിതാ പോലീസ് ഉൾപ്പെടെ നാല് പേരാണ് പോകുന്നത്. കുട്ടി ഇപ്പോൾ അവിടെത്തെ പോലീസ് സംരക്ഷണയിലാണ്. വെെദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മൂത്തമകള്‍ തസ്മിത് തംസിയെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അന്‍വര്‍ ഹുസൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ടെത്തുമ്പോൾ ഭക്ഷണം കഴിക്കാത്തതിനാൽ കുട്ടി തീരെ അവശയായിരുന്നുവെന്ന് വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ആർ.പി.എഫ്. ഉദ്യോഗസ്ഥർ കുട്ടിക്കു ഭക്ഷണം വാങ്ങിനൽകി. പിന്നീട്‌ കുട്ടി ഉറങ്ങി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *