യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

കൊച്ചി: യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ. കൊച്ചി സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പോലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തന്‍റെ കൂട്ടുകാരിയോട് വിവരം പറയുകയും, ആ പെൺകുട്ടി തന്‍റെ അമ്മയെ വിവരമറിയിക്കുകയുമായിരുന്നു.

16 കാരി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിനേ ശേഷം തന്നെ ദുരുപയോ​ഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. നിലവിൽ വി ജെ മച്ചാനെ പോലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന്റെ യഥാർത്ഥ പേര് ​ഗോവിന്ദ് വി ജെ എന്നാണ്. സോഷ്യൽ മീഡിയയിൽ വി ജെ മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി  ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.
<BR>
TAGS ; ARRESTED
SUMMARY : YouTuber VJ Machan arrested in POCSO case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *