സംസ്‌കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

സംസ്‌കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. 55% മാർക്കോടെ മ്യൂസിയോളജി / ആർക്കിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടി മ്യൂസിയം / ഗാലറികളിലെ പ്രവൃത്തി പരിചയമുളളവർക്ക് അപേക്ഷിക്കാം.

യു. ജി. സി. നെറ്റ് / പിഎച്ച്‌. ഡി. അഭിലഷണീയ യോഗ്യതയാണ്. പ്രായ പരിധി 60വയസ്സില്‍ താഴെ. താല്പര്യമുള്ളവർ സെപ്തംബർ പത്തിന് രാവിലെ 11ന് സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹിസ്റ്ററി വിഭാഗത്തില്‍ നടത്തുന്ന വാക്ക് – ഇൻ – ഇന്റർവ്യൂവില്‍ ബയോഡാറ്റയും അസല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

TAGS : KERALA | JOB VACCANCY
SUMMARY : Guest Lecturer Vacancy in Sanskrit University

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *