യോഗ്യതയില്ലാത്ത ജീവനക്കാരുമായി യാത്ര: എയര്‍ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ

യോഗ്യതയില്ലാത്ത ജീവനക്കാരുമായി യാത്ര: എയര്‍ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: മതിയായ യോഗ്യതകളില്ലാത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി യാത്ര നടത്തിയതിന് എയർ ഇന്ത്യക്ക് ഡിജിസിഎ 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതു കൂടാതെ എയർ ഇന്ത്യ ഡയറക്റ്റർ ഓഫ് ഓപ്പറേഷൻസ്, ഡയറക്റ്റർ ഓഫ് ട്രെയ്നിങ് എന്നിവർക്ക് യഥാക്രമം ആറ് ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവർത്തിക്കാതിരിക്കാൻ മതിയായ ജാഗ്രത പുലർത്തണമെന്ന് ഈ വിമാനം നിയന്ത്രിച്ച പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡയറക്റ്ററേറ്റ് ഓഫ് സിവില്‍ ഏവിയേഷൻസ് (DGCA) അറിയിച്ചു. നോണ്‍-ട്രെയ്നർ ലൈൻ ക്യാപ്റ്റനാണ് സംഭവത്തില്‍ ഉള്‍പ്പെട്ട വിമാനം നിയന്ത്രിച്ചിരുന്നത്. നോണ്‍-ലൈൻ-റിലീസ്ഡ് ഫസ്റ്റ് ഓഫീസറും ഉണ്ടായിരുന്നു. സുപ്രധാന സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പെടുന്ന സംഭവമായാണ് ഡിജിസിഎ ഇതിനെ വിലയിരുത്തുന്നത്.

TAGS : AIR INDIA | FINE
SUMMARY : Travel with unqualified crew: Air India fined Rs 90 lakh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *