മുഡ അഴിമതി ആരോപണം; വിശദീകരണം നൽകാൻ സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കാണും

മുഡ അഴിമതി ആരോപണം; വിശദീകരണം നൽകാൻ സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കാണും

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കാണും.

ആരോപണം സംബന്ധിച്ച കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈക്കമാൻഡ് വിളിപ്പിച്ചതിനെ തുടർന്നാണ് സിദ്ധരാമയ്യ ഡൽഹിയിൽ എത്തിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഡ അഴിമതി കേസിൽ ഇതുവരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയും പ്രതികരിച്ചിട്ടില്ല. സിദ്ധരാമയ്യയിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ഹൈക്കമാൻഡ് നേരത്തെ അറിയിച്ചിരുന്നു.

ബെംഗളൂരുവിൽ നിയമസഭാ കക്ഷിയോഗം വിളിച്ചുചേർത്ത് മുഴുവൻ കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ ഉറപ്പിച്ചാണ് സിദ്ധരാമയ്യയുടെ ഡൽഹി യാത്ര. മുഡ ഭൂമി കുംഭകോണ കേസിൽ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ നിയമസഭാ കക്ഷിയോഗം പാസാക്കിയ പ്രമേയം സിദ്ധരാമയ്യ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കൈമാറും. ഗവർണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രമേയം.

അതേസമയം ഖനി പാട്ടക്കരാർ അഴിമതി കേസിൽ കേന്ദ്ര മന്ത്രി എച്.ഡി. കുമാരസ്വാമിയെയും മുൻ ബിജെപി മന്ത്രിമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ ലോകായുക്തയ്ക്ക് ഗവർണർ അനുമതി നൽകണമെന്ന് മന്ത്രിസഭായോഗം ആവശ്യപ്പെട്ടിരുന്നു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramiah goes to delhi on explanation of muda scam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *