ജർമനിയിൽ ആഘോഷ പരിപാടിക്കിടെ കത്തിക്കുത്ത്; മൂന്ന് പേർ മരിച്ചു,നാല് പേര്‍ക്ക് ഗുരുതര പരുക്ക്‌

ജർമനിയിൽ ആഘോഷ പരിപാടിക്കിടെ കത്തിക്കുത്ത്; മൂന്ന് പേർ മരിച്ചു,നാല് പേര്‍ക്ക് ഗുരുതര പരുക്ക്‌

ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ സോലിങ്കന്‍ നഗരത്തില്‍ ആഘോഷ പരിപാടിക്കിടെ ഉണ്ടായ കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. സോലിങ്കന്‍ നഗരം സ്ഥാപിച്ചതിന്റെ 650-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടിക്കിടെ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ കണ്ടെത്താന്‍ ഹെലിക്കോപ്റ്ററുകളടക്കം ഉപയോഗിച്ച് പോലീസ് തിരച്ചില്‍ തുടങ്ങി. ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ റോഡുകള്‍ അടയ്ക്കുകയും ജനങ്ങള്‍ വീടുകളില്‍തന്നെ കഴിയണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

സോലിങ്കന്‍ നഗരം സ്ഥാപിച്ചതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം നീളുന്ന പരിപാടികളാണ് അധികൃതര്‍ സംഘടിപ്പിച്ചിരുന്നത്. ആക്രമണത്തെത്തുടര്‍ന്ന് ആഘോഷപരിപാടികള്‍ പൂര്‍ണമായും റദ്ദാക്കി.
<BR>
TAGS : GERMANY | ATTACK
SUMMARY : Burning during celebrations in Germany; Three people died and four people were seriously injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *