അ​ൽ​ഖാ​ഇ​ദ ബ​ന്ധം: മൂന്ന് സംസ്ഥാനങ്ങളിലായി 11 പേർ അറസ്റ്റിൽ

അ​ൽ​ഖാ​ഇ​ദ ബ​ന്ധം: മൂന്ന് സംസ്ഥാനങ്ങളിലായി 11 പേർ അറസ്റ്റിൽ

ന്യൂഡല്‍ഹി:  തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ അ​ൽ​ഖാ​ഇ​ദ​യു​ടെ ഇ​ന്ത്യ​ൻ പ​തി​പ്പു​മാ​യി ബ​ന്ധമുള്ള ഝാ​ർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് 11 പേരെ അറസ്റ്റ് ​ചെയ്തു. മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെതു​ട​ർ​ന്ന് ഡ​ൽ​ഹി പോലീ​സിന്റെ സ്​പെഷൽ സെല്ലും സംസ്ഥാനങ്ങളിലെ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ആയുധപരിശീലനത്തിനിടെ ഭിവാഡിയിൽ ആറുപേരെ പിടികൂടിയ രാജസ്ഥാനിലാണ് ഭൂരിഭാഗം അറസ്റ്റുകളും നടന്നത്. അറസ്റ്റിലായ ഹസൻ അൻസാരി, ഇനാമുൽ അൻസാരി, അൽത്താഫ് അൻസാരി, അർഷാദ് ഖാൻ, ഉമർ ഫാറൂഖ്, ഷഹബാസ് അൻസാരി എന്നിവർ ഝാ​ർഖണ്ഡ് സ്വദേശികളാണ്, ഇവർ അടുത്തിടെ രാജസ്ഥാനിലേക്ക് താമസം മാറിയവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂടാതെ ഝാ​ർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇഷ്തിയാഖ് അഹമ്മദ്, മോതിയൂർ, റിസ്വാൻ, മുഫ്തി റഹ്മത്തുള്ള, ഫൈസാൻ എന്നിവരാണ് പിടിയിലായത്. അതിനിടെ, അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനായി ഉത്തർപ്രദേശിലെ അലിഗഢിൽ മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തു.

ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 61 (ക്രിമിനൽ ഗൂഢാലോചന) പ്രകാരം ജൂലൈ 15 ന് ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് നടപടി. അന്നുമുതൽ, തീവ്രവാദ വിരുദ്ധ യൂണിറ്റ് പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. ഇന്ത്യയ്‌ക്കുള്ളിൽ ‘ഖിലാഫത്ത്’ അഥവാ ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയ്‌ക്കുള്ളിൽ വൻ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പ്രതികൾ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വടക്കേ ഇന്ത്യയിൽ ഉത്സവ സീസണിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി സംശയിക്കുന്നതായും വ്യക്തമാക്കി. അറസ്റ്റിലായവരിൽനിന്ന് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായി ഡൽഹി പോലീസ് പ്രസ്താവനയിൽ അറിയിച്ചു. മാസങ്ങളായി ഇവർ സമൂഹ മാധ്യമത്തിലൂടെ ബന്ധപ്പെടുന്നതായി അറിയാൻ കഴിഞ്ഞെന്നും പരിശോധന തുടരുമെന്നും പോലീസ് പറഞ്ഞു.
<BR>
TAGS : TERROR ACTIVITIES | ARRESTED
SUMMARY : Al-Qaeda connection: 11 people arrested in three states

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *