കൃഷ്ണഗിരിയില്‍ വാഹനാപകടം; ബെംഗളൂരു സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കൃഷ്ണഗിരിയില്‍ വാഹനാപകടം; ബെംഗളൂരു സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ബെംഗളൂരു: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി-ഉത്തംഗറൈ സംസ്ഥാന പാതയില്‍ പിക്കപ്പ് വാഹനം കാറുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ ബെംഗളൂരു രാജാജി നഗര്‍ സ്വദേശികളായ സി പാപ്പാത്തി (53), വി ഷര്‍മിലി (22), സി സീനു (23) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവില്‍ നിന്നും എസ്‌യുവി കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. സീനു സംഭവസ്ഥലത്ത് വെച്ചും പാപ്പാത്തിയും ഷര്‍മിലിയും ഉത്തംഗറൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയുമാണ് മരണപ്പെട്ടത്.

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് സിംഗാരപ്പേട്ട സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തിന് ശേഷം പിക്കപ്പ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റവരെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
<BR>
TAGS : TAMILNADU | ACCIDENT
SUMMARY : Car accident in Krishnagiri. Three people from Bengaluru died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *