അസം കൂട്ട ബലാത്സംഗക്കേസ്; പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട മുഖ്യപ്രതി കുളത്തില്‍ വീണ് മരിച്ചു

അസം കൂട്ട ബലാത്സംഗക്കേസ്; പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട മുഖ്യപ്രതി കുളത്തില്‍ വീണ് മരിച്ചു

അസമിലെ നഗോവൻ ജില്ലയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു. കേസിലെ പ്രതിയെന്ന് പോലീസ് ആരോപിക്കുന്ന താഫസുല്‍ ഇസ്‍ലാമാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് അസമിലെ നാഗോണ്‍ ജില്ലയില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായത്. തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോള്‍ താഫസുല്‍ ഇസ്‍ലാം കുളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ട് മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇസ്‍ലാമിന്റെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. നാഗോണില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേരില്‍ ഒരാള്‍ താഫസുല്‍ ഇസ്‍ലാമാണെന്നാണ് പോലീസ് പറയുന്നത്.

TAGS : GANG RAPE | ACCUSED | DEAD
SUMMARY : Assam gang rape case; The main accused who escaped from police custody fell into a pond and died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *