കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടേയും നിപ ഫലം നെഗറ്റീവ്

കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടേയും നിപ ഫലം നെഗറ്റീവ്

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയത്. വെള്ളിയാഴ്ചയാണ് മാലൂര്‍ സ്വദേശികളായ 48ഉം 18ഉം വയസുള്ള പുരുഷന്‍മാര്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നതായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇരുവരും ജില്ലാആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതീവ ജാഗ്രതയിലാണ് ഇരുവര്‍ക്കും മെഡിക്കല്‍ കോളേജില്‍ ചികിത്സാ സൗകര്യമൊരുക്കിയത്. വെള്ളി വൈകീട്ടോടെ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനക്കയച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് ലഭിച്ചത്. പരിശോധനാഫലം നെഗറ്റീവായെങ്കിലും പനി മാറുന്നതുവരെ ഇരുവരും ചികിത്സയില്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
<br>
TAGS : NIPAH | KERALA
SUMMARY : Nipah results of two people who were treated in Kannur were negative

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *