സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥി വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍; റാഗിങ് ആരോപണമുന്നയിച്ച്‌ കുടുംബം

സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥി വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍; റാഗിങ് ആരോപണമുന്നയിച്ച്‌ കുടുംബം

തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിന്റെയും രാജിയുടെയും മകന്‍ ബിജിത്ത് കുമാര്‍(19) ആണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ റാഗിങിനെ തുടർന്നാണ് ബിജിത്ത് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സീനിയർ വിദ്യാർഥികള്‍ നിർബന്ധിച്ച്‌ മദ്യം കഴിപ്പിച്ചെന്ന് ബിജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നാലെ ഇന്നലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കള്‍ കോളേജിനു മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS : THIRUVANATHAPURAM | STUDENT | SUICIDE
SUMMARY : Suspended student commits suicide at home; Family accused of ragging

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *