കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപ്പിടിത്തം. ജയില്‍ റോഡിലെ മെയോണ്‍ ബില്‍ഡിങ്ങിലാണ് ശനിയാഴ്ച രാത്രി 12 മണിയോടെ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്നാണ് തീ ഉയര്‍ന്നത്. റോഡിലൂടെ പോകുന്നവരാണ് പുകയുയരുന്നതുകണ്ട് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചത്. പുകയുയരുന്നതു കണ്ടപ്പോള്‍ത്തന്നെ പോലീസ് കെ.എസ്.ഇ.ബി.യില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചു. തുടര്‍ന്ന് കസബ പോലീസും ബീച്ച് ഫയര്‍ യൂണിറ്റും സ്ഥലത്തെത്തി. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍നിന്ന് യുണിറ്റുകളെത്തി ഏറെ നേരത്തെ ശ്രമത്തിനോടുവില്‍ തീ അണച്ചു. കെട്ടിടത്തിന്റെ പുറകുവശത്തുനിന്നാണ് തീയുയര്‍ന്നത്. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
<br>
TAGS : FIRE BREAKOUT | KOZHIKODE NEWS
SUMMARY : Fire in Kozhikode city

Posted inKERALA LATEST NEWS
