ലൈം​ഗികാരോപണം: നടന്‍ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ലൈം​ഗികാരോപണം: നടന്‍ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: അമ്മ (എഎംഎംഎ) ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചു. കഴിഞ്ഞ ദിവസം യുവനടി സിദ്ദിഖിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. പ്രസിഡന്റ് മോഹൻലാലിനാണ് രാജി​ക്കത്ത് കൈമാറിയത്. രണ്ടു വരി രാജിക്കത്താണ് സിദ്ദിഖ് മോഹൻലാലിന് കൈമാറിയതെന്നാണ് സൂചന. അതേസമയം സിദ്ദിഖിനെതിരെ നിയമനടപടിയുണ്ടാവുമെന്നും സൂചനയുണ്ട്.

ഇന്നലെ ടെലി​വി​ഷൻ ചാനലുകൾക്ക് നൽകി​യ അഭി​മുഖങ്ങളി​ല്‍ മോഡൽ കൂടി​യായ രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഗുരുതരാരോപണമാണ് നടത്തിയത്. നടൻ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് പറഞ്ഞു. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽവെച്ചാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെതെന്നും നടി വെളിപ്പെടുത്തിയിരുന്നു. അഡ്ജസ്റ്റ്മെന്റി​ന് തയ്യാറാണോ എന്ന്ചോദി​ച്ചു. എതി​ർത്തപ്പോൾ അടി​ക്കുകയും തൊഴി​ക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളി​പ്പെടുത്തൽ.

ഒന്നരമാസം മുൻപാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തത്. ഇടവേള ബാബുവിന്റെ പിൻഗാമിയായിട്ടാണ് നടൻ എത്തിയത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖിനെ തിരഞ്ഞെടുത്തത്.
<BR>
TAGS : AMMA | ACTOR SIDDIQUE | JUSTICE HEMA COMMITTEE
SUMMARY : Actor Siddique Amma resigned as General Secretary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *