എല്ലാ ജില്ലകളിലും സയൻസ് സെന്ററുകൾ സ്ഥാപിക്കും

എല്ലാ ജില്ലകളിലും സയൻസ് സെന്ററുകൾ സ്ഥാപിക്കും

ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സയൻസ് സെന്ററുകൾ സ്ഥാപിക്കുമെന്ന് ശാസ്ത്രസാങ്കേതികവകുപ്പ്‌ മന്ത്രി എൻ.എസ്. ബോസ് രാജു. ഒരു വർഷത്തിനകം സെന്ററുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബെംഗളൂരു ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിൽ നടന്ന ദേശീയ ബഹിരാകാശ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു മന്ത്രി.

വരുംതലമുറയ്ക്ക് ശാസ്ത്രാവബോധം വർധിപ്പിക്കുന്നതിനുവേണ്ടിയാണിത്. സംസ്ഥാനത്തെ എല്ലാ റസിഡൻഷ്യൽ സ്‌കൂളുകളിലും ഒരു മാസത്തിനകം ടെലിസ്‌കോപ്പുകൾ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാര്‍ ഞങ്ങളെ സഹായത്തോടെ ബെംഗളൂരുവില്‍ ‘സയൻസ് സിറ്റി’ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
<BR>
TAGS : KARNATAKA
SUMMARY : Science and Technology Minister N.S. said that science centers will be established in all the districts of the state. Boss Raju.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *