നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവമുണ്ടായി; യുവ നടിയുടെ വെളിപ്പെടുത്തല്‍

നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവമുണ്ടായി; യുവ നടിയുടെ വെളിപ്പെടുത്തല്‍

നടന്‍ സിദ്ദിഖിനെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്ത് മറ്റൊരു നടനെതിരേയും രംഗത്തെത്തി. നടന്‍ റിയാസ് ഖാന് എതിരെയാണ് നടി ആരോപണം ഉന്നിയിച്ചത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.

തന്നോട് ചോദിക്കാതെയാണ് ഒരു കാമറമാന്‍ അയാള്‍ക്ക് നമ്പര്‍ കൊടുത്തത്. വിളിച്ചപ്പോള്‍ ചോദിച്ചത് സെക്സ് ചെയ്യാന്‍ ഇഷ്ടമാണോയെന്നാണ്. പിന്നെ നിങ്ങള്‍ക്ക് ഏത് പൊസിസിഷനാണ് ഇഷ്ടമെന്ന് ചോദിക്കുകയും വൃത്തികേട് തുടര്‍ച്ചയായി പറയുകയുമായിരുന്നു. പിന്നെ പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല.

താന്‍ ഒമ്പത് ദിവസം കൊച്ചിയില്‍ ഉണ്ട്. നിങ്ങളുടെ ഫ്രണ്ട്‌സ് ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചുതന്നാല്‍ മതിയെന്ന പറഞ്ഞതായും രേവതി മാധ്യമങ്ങളോട് പറഞ്ഞു. നടന്‍ സിദ്ദിഖിന്റെ രാജി അര്‍ഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത് പറഞ്ഞു. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.

TAGS : RIYAS KHAN | HEMA COMMISION REPORT
SUMMARY : Bad experience from actor Riyaz Khan; Revealed by the actress

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *