‘രഞ്ജിത്ത് രാജിവെച്ചത് നല്ല കാര്യം, പോയി അഗ്നിശുദ്ധി വരുത്തി തിരിച്ചുവരട്ടെ’; വിനയന്‍

‘രഞ്ജിത്ത് രാജിവെച്ചത് നല്ല കാര്യം, പോയി അഗ്നിശുദ്ധി വരുത്തി തിരിച്ചുവരട്ടെ’; വിനയന്‍

കൊച്ചി: രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചതില്‍ പ്രതികരിച്ച്‌ സംവിധായകന്‍ വിനയൻ. രഞ്ജിത്തിന്റെ രാജി അനിവാര്യതയായിരുന്നുവെന്നും അദ്ദേഹം പോയി അഗ്നിശുദ്ധി വരുത്തി തിരിച്ചുവരട്ടെ എന്നും വിനയൻ പറഞ്ഞു. ആരോപണങ്ങള്‍ വരുമ്പോൾ സ്ഥാനം ഒഴിഞ്ഞു മാറി നിന്ന് അന്വേഷണം നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം.

പുരസ്കാര ദാനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് മുമ്പ് താന്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് രഞ്ജിത്ത് ഇതിഹാസമാണെന്ന് പറഞ്ഞു സാംസ്കാരിക മന്ത്രി ആ പരാതി തള്ളിക്കളയുകയാണ് ചെയ്തത്. ആ പരാതി ഇതിലും ഗൗരവമുള്ളതായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാനത്തിരുന്ന് ചെയ്യേണ്ട പ്രവര്‍ത്തിയല്ല അന്ന് അദ്ദേഹം ചെയ്തത്. അന്വേഷണം നേരിട്ട് അഗ്നിശുദ്ധി നടത്തി വരട്ടേ. എന്തു ശുദ്ധിവരുത്തിയാലും ഒരു കാര്യമുണ്ട് സിനിമയുടെ പുരസ്കാര നിര്‍ണയത്തില്‍ ചെയര്‍മാന്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തുവെന്ന അദ്ദേഹത്തിനെതിരായ പരാതി ഇപ്പോഴും നിലവിലുണ്ടെന്നും വിനയന്‍ പറഞ്ഞു.

TAGS : RANJITH | GRUHALAKSHMI SCHEME | VINAYAN
SUMMARY : ‘It is good that Ranjith has resigned, let him go and come back after cleaning up the fire’; Vinayan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *