വയനാട് ദുരന്തം; ശരീരഭാഗങ്ങള്‍ ലഭിച്ചു, കണ്ടെത്തിയത് അസ്ഥിയും മുടിയും

വയനാട് ദുരന്തം; ശരീരഭാഗങ്ങള്‍ ലഭിച്ചു, കണ്ടെത്തിയത് അസ്ഥിയും മുടിയും

വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങ‌ളുടെ ഡിഎൻഎ പരിശോധന നടത്തും. ശരീര ഭാഗങ്ങള്‍ സുല്‍ത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആനടിക്കാപ്പില്‍- സൂചിപ്പാറ മേഖലയിലാണ് തിരച്ചില്‍ നടത്തിയത്.

ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ നിർദേശ പ്രകാരമാണ് ഇന്ന് പ്രത്യേക സംഘം തിരച്ചിലിനിറങ്ങിയത്. അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായി. ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയില്‍ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു.

TAGS : WAYANAD LANDSLIDE | DEAD BODY
SUMMARY : Wayanad Tragedy; Body parts were recovered, bones and hair were found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *