കണ്ണൂര്‍ പാനൂർ കടവത്തൂരിൽ വൻ തീപിടുത്തം; വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു

കണ്ണൂര്‍ പാനൂർ കടവത്തൂരിൽ വൻ തീപിടുത്തം; വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു

കണ്ണൂർ: പാനൂർ കടവത്തൂർ ടൗണിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കല്ലിക്കണ്ടി റോഡിലെ കുനിയിൽ മൊയ്തുവിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് കടകൾ പൂർണ്ണമായും കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു.

പെരിങ്ങത്തൂർ സ്വദേശി മുനീറിൻ്റെ ഉടമസ്ഥതയിലുള്ള മെട്രോ ഫാൻസി ആൻഡ് ഫുട് വേർ, ചൊക്ലി സ്വദേശി മശ്ഹൂദിൻ്റെ ഉടമസ്ഥതയിലുള്ള ഡാസിൽ ഫാൻസി, പന്ന്യന്നൂർ സ്വദേശി പാറമ്മൽ റഷീദിൻ്റെ ഉടമസ്ഥതയിലുള്ള റൂബി പർദ്ദ എന്നീവ പൂർണ്ണമായും കത്തിനശിച്ചു. സമീപത്തെ സ്വർണ്ണാഞ്ജലി ഗോൾഡ്, കേക്ക് ക്ലബ്,എന്നീ സ്ഥാപനങ്ങൾക്കും നാശ നഷ്ടമുണ്ടായി. സമീപത്തെ മറ്റൊരു കെട്ടിടമായ ദന്തൽ ക്ലിനിക്കിൻ്റെ റൂഫ് ഷീറ്റിലേക്കും തീപടർന്നു.

പാനൂരിൽ നിന്നും അഗ്നിശമനയുടെ രണ്ട് യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണവിധയമായില്ല. തുടർന്ന് കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, വടകര, നാദാപുരം യൂണിറ്റുകളെത്തി നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും മൂന്നര മണിറിക്കൂറോളം നേരം ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. ഇന്ന് പുലർച്ചെ സമീപത്തെ കൊപ്ര കടയ്ക്ക് തീപിടിച്ച സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് കടവത്തൂരിൽ വീണ്ടും തീപിടുത്തമുണ്ടായിട്ടുള്ളത്.

<BR>
TAGS : FIRE BREAKOUT | KANNUR
SUMMARY : A huge fire broke out in Kadavathur, Panur, Kannur; Businesses burnt, loss of crores

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *