ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു

ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു

കണ്ണൂര്‍: ധര്‍മ്മടം  മൊയ്തു പാലത്തിന് സമീപം ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴോം കൊട്ടില സ്വദേശി മിഥുന്‍ (30) ആണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന സുകേഷ്, പ്രവീണ്‍, സിന്ധു എന്നിവരെ പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം.

മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് തീയണക്കാൻ പോകുകയായിരുന്ന തലശ്ശേരി അഗ്നിരക്ഷാസേനയുടെ വാഹനവും പരിയാരത്തുനിന്ന്‌ മൃതദേഹവുമായി വരികയായിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച പരിയാരത്ത് മരിച്ച ചിറക്കുനിയിലെ എം.ഹരിദാസന്റെ മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. ഹരിദാസന്റെ മക്കളാണ് പരുക്കേറ്റ സുകേഷും സിന്ധുവും. മറ്റൊരു മകളുടെ ഭർത്താവാണ് പ്രവീൺ.
<BR>
TAGS : KANNUR | ACCIDENT
SUMMARY : Ambulance driver died after collision between fire engine and ambulance

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *