ഉരുള്‍പൊട്ടല്‍: തിരച്ചിൽ തുടരും, കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ

ഉരുള്‍പൊട്ടല്‍: തിരച്ചിൽ തുടരും, കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിലയിരുത്താനും ദുരന്താനന്തര പുനർനിർമാണത്തിന്‍റെ രൂപരേഖ തയാറാക്കാനും കേന്ദ്ര സംഘം ഇന്ന് വയനാട്ടിൽ എത്തും. മുണ്ടക്കൈ, ചൂരല്‍മല ഉൾപ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംഘം സ്ഥിതിഗതികള്‍ വിലയിരുത്തും. 17 വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ഈ മാസം 31 വരെ വിവിധ മേഖലകൾ സന്ദർശിച്ച് സംഘം റിപ്പോർട്ട് തയാറാക്കും.

ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ച മേഖലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുക. ഇന്നലെ നടത്തിയ തിരച്ചിലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു

അതിനിടെ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിനായി വിദഗ്ധ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചു. നാശഷ്ടങ്ങൾ ഉണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, പുനർനിർമ്മാണത്തിനുള്ള നിർദേശങ്ങൾ നൽകുക എന്നിവ ലക്ഷ്യമിട്ടാണ് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുള്ളത്.
<BR>
TAGS : WAYANAD LANDSLIDE
SUMMARY : Landslide: Search will continue, central team in Wayanad today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *