‘അച്ഛനില്ലാത്ത അമ്മയ്ക്ക്’; ‘അമ്മ’ ഓഫീസിന് മുന്നില്‍ റീത്ത്

‘അച്ഛനില്ലാത്ത അമ്മയ്ക്ക്’; ‘അമ്മ’ ഓഫീസിന് മുന്നില്‍ റീത്ത്

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ അമ്മ ഓഫീസിനു മുന്നില്‍ റീത്തുവച്ച്‌ പ്രതിഷേധം. ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികളാണ് റീത്ത് വെച്ചത്. അച്ഛൻ ഇല്ലാത്ത ‘അമ്മ’യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്.

ഹെല്‍മറ്റ് ധരിച്ചെത്തിയ നാല് വിദ്യാർഥികളാണ് റീത്ത് വച്ച്‌ പ്രതിഷേധിച്ചത്. റീത്ത് ഓഫീസ് ജീവനക്കാര്‍ എടുത്തു മാറ്റി. ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ കഴിഞ്ഞ നാലു ദിവസമായി അമ്മയുടെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു ഇതിനിടെയാണ് വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചത്.

അതേസമയം, മലയാള സിനിമയുടെ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചിരുന്നു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്.

TAGS : AMMA | KERALA
SUMMARY : Wreath in front of ‘Amma’ office

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *