നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു

നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: രേണുകാസ്വാമി വധക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വിഐപി പരിഗണന ലഭിച്ചതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി. താരം ഗുണ്ടാ നേതാവിനൊപ്പമിരുന്ന് ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ചിത്രമാണ് പുറത്ത് വന്നത്. ഗുണ്ടാ നേതാവായ വിൽസൽ ഗാർഡൻ നാഗ, മറ്റ് രണ്ടുപേർ എന്നിവർക്കൊപ്പം കസേരയിലിരുന്ന് ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ചിത്രമാണ് ഞായറാഴ്ച മുതൽ പ്രചരിക്കുന്നത്. ചിത്രത്തിൻ്റെ ആധികാരികത വെളിപ്പെട്ടിട്ടില്ലെങ്കിലും അന്വേഷണത്തിന് ഉത്തരവിട്ടതായി കർണാടക ജയിൽ ഡിജിപി അറിയിച്ചു.

ദർശന് പുറമേ വിൽസൽ ഗാർഡൻ നാഗ, ദർശൻ്റെ മാനേജർ നാഗരാജ്, ഗുണ്ടാ നേതാവായ കുള്ള സീന എന്നിവരാണ് ചിത്രത്തിലുള്ളത്. നാല് പ്ലാസ്റ്റിക് കസേരകളിലാണ് ഇവർ ഇരിക്കുന്നത്. മുന്നിലൊരു ടീപോയും ഉണ്ട്. ചിത്രത്തിൽ ദർശൻ്റെയും നാഗയുടെയും കൈയിൽ ചായക്കപ്പും, ദർശൻ്റെ കൈയിൽ സിഗരറ്റുമുണ്ട്.

ഇതിന് പുറമെ, ദർശൻ വീഡിയോ കോൾ ചെയ്യുന്ന 25 സെക്കൻഡ് വീഡിയോയും പുറത്തുവന്നിരുന്നു. ഇത് സെല്ലിനുള്ളിലിരുന്ന് ആണോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. അതേസമയം സംഭവത്തിൽ ബെംഗളൂരു സെൻട്രൽ ജയിൽ അധികൃതർ പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച സിസിബി അധികൃതർ ജയിലിൽ മിന്നൽ പരിശോധന നടത്തിയെങ്കിലും തടവുകാരിൽ നിന്ന് ഒന്നും കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: investigation ordered on vip treatment for darshan in jail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *