ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം; ആറ് പേർ ചികിത്സയിൽ

ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം; ആറ് പേർ ചികിത്സയിൽ

ബെംഗളൂരു: ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം. തുമകുരു മധുഗിരി താലൂക്കിലെ ബുള്ളസാന്ദ്ര ഗ്രാമത്തിലാണ് സംഭവം. കാതമ്മ (45) ആണ് മരിച്ചത്. ശനിയാഴ്ചയാണ് മേള ആരംഭിച്ചത്. ഗ്രാമത്തിലെ മുഴുവനാളുകളും മേളയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു.

ഞായറാഴ്ച ഉച്ചയോടെ കാതമ്മയ്ക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സമാന ലക്ഷണങ്ങളോടെ ആറു പേർ കൂടി ചികിത്സയിലാണ്. ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് പ്രാഥമിക നിഗമനം.

ഇതേത്തുടർന്ന് അസിസ്റ്റൻ്റ് കമ്മീഷണറും തഹസിൽദാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മുൻകരുതൽ നടപടിയെന്ന നിലയിൽ, രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഗ്രാമത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതേ താലൂക്കിലെ ചിന്നഹള്ളി ഗ്രാമത്തിൽ ഈ മാസം ഭക്ഷ്യവിഷബാധയേറ്റ് നാല് പേർ മരണപ്പെട്ടിരുന്നു.

TAGS: KARNATAKA | FOOD POISON
SUMMARY: One dead after consuming food at temple fair in karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *