സഹപാഠികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തി; രണ്ടാനച്ഛൻ പിടിയിൽ

സഹപാഠികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തി; രണ്ടാനച്ഛൻ പിടിയിൽ

ബെംഗളൂരു: സഹപാഠികളായ ആൺകുട്ടികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ ദാസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാനച്ഛനായ സുമിത് ആണ് പിടിയിലായത്.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംഭവസമയം സുമിത് മാത്രമാണ് വീട്ടിലേക്ക് കയറിപ്പോകുകയും തിരികെ വരികയും ചെയ്തതെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീണ്ടത്. കുട്ടികളുടെ അമ്മ അനിത മൂന്നുവർഷം മുമ്പാണ് ഇയാളെ വിവാഹം ചെയ്തത്. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തയാളാണ് സുമിത്. ഇവർ തമ്മിൽ സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അമ്മ അനിതയാണ് കുട്ടികളുടെ മൃതദേഹങ്ങൾ ആദ്യം കണ്ടത്. വീടിനകത്ത് കയറിയപ്പോൾ കഴുത്തറക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലാണ് മക്കളെ കണ്ടതെന്ന് അനിത പറഞ്ഞു. സുമിത് ആണ് കൃത്യം ചെയ്തതെന്നും മക്കൾ ആൺകുട്ടികളോട് സംസാരിക്കുന്നത് സുമിത്തിന് ഇഷ്ടമായിരുന്നില്ലെന്നും  ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Man who murdered stepdaughters arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *