ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് സംവിധാനം അവതരിപ്പിച്ച് റെയിൽവേ

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് സംവിധാനം അവതരിപ്പിച്ച് റെയിൽവേ

ബെംഗളൂരു: കർണാടകയിലെ 81 റെയിൽവേ സ്റ്റേഷനുകളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് സംവിധാനം അവതരിപ്പിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). മൈസൂരു ഡിവിഷൻ ആണ് പുതിയ ടിക്കറ്റ് സംവിധാനത്തിന് തുടക്കമിട്ടത്. 81 സ്റ്റേഷനുകളിലുടനീളമുള്ള 94 അൺ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (യുടിഎസ്) കൗണ്ടറുകളിൽ ഇവ ലഭ്യമാണ്.

ക്യുആർ കോഡ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ, യാത്രക്കാർക്ക് അവരുടെ മൊബൈൽ വാലറ്റുകളോ യുപിഐ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളോ ഉപയോഗിച്ച് അനായാസമായി പേയ്‌മെൻ്റുകൾ നടത്താം. ഇത് കൂടാതെ, 25 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ (എടിവിഎം) 12 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് യാത്രക്കാർക്ക് റിസർവ് ചെയ്യാത്ത യാത്രാ ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും എളുപ്പത്തിൽ വാങ്ങാൻ സഹായകമാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള റെയിൽവേ മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംരംഭം. എല്ലാ ഡിവിഷണൽ ഷോപ്പുകൾ, ഫുഡ് പ്ലാസകൾ, പേ ആൻഡ് യൂസ് ടോയ്‌ലറ്റുകൾ, പാർക്കിംഗ് ലോട്ടുകൾ എന്നിവയിൽ ഉടനീളം ക്യുആർ കോഡ് പേയ്‌മെൻ്റ് സൗകര്യം ലഭ്യമാണ്.

TAGS: KARNATAKA | RAILWAY
SUMMARY: QR code-based train ticketing system launched in 81 stations in Karnataka by SWR

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *