സുഡാനിൽ അണക്കെട്ട് തകർന്ന് 132 മരണം; 200 ലധികം പേരെ കാണാതായി

സുഡാനിൽ അണക്കെട്ട് തകർന്ന് 132 മരണം; 200 ലധികം പേരെ കാണാതായി

സുഡാനിൽ അണക്കെട്ട് തകർന്ന് 132 പേർ കൊല്ലപ്പെടുകയും 200 ലധികം പേരെ കാണാതാവുകയും 20 ഗ്രാമങ്ങൾ നശിക്കുകയും ചെയ്തു. കിഴക്കൻ സുഡാനിൽ ചെങ്കടലിന്റ സമീപത്ത് പോർട്ട് സുഡാനിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക് മാറിയുള്ള അർബാത്ത് അണക്കെട്ടാണ് തകർന്നത്. ഓഗസ്റ്റ് 25 മുതൽ ഈ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്

ഇതെതുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരുകയും തകരുകയുമായിരുന്നു. അണക്കെട്ട് തകർന്നതോടെ ഒഴുകി വന്ന ചെളി സമീപ ഗ്രാമങ്ങളിലെ വീടുകൾ നശിപ്പിക്കുകയും ചെയ്തു. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. പോർട്ട് സുഡാനിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് 25 ദശലക്ഷം ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുണ്ടായിരുന്നു. നഗരത്തിലെ പ്രധാന ജലസ്രോതസ്സായിരുന്നു ഇത്.

പതിനായിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. മഴക്കെടുതിയിൽ12,420 വീടുകൾ പൂർണമായും 11,472 വീടുകൾ ഭാഗികമായും തകർന്നതായി സർക്കാർ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ 20 ഗ്രാമങ്ങളെ പൂർണ്ണമായും ഒലിച്ചുപോയി, മറ്റ് 50 ഗ്രാമങ്ങളിൽ പകുതിയിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

TAGS: WORLD | SUDAN
SUMMARY: At least 132 killed in Sudan flooding: health ministry

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *