കഥായനം- പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും 12 ന്

കഥായനം- പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും 12 ന്

ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കഥായനം – പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും മെയ് 12 ന് വൈകീട്ട് മൂന്നു മണിക്ക് മൈസൂർ റോഡ് ബ്യാറ്റരായണ പുരയിലുള്ള ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓഫീസിൽ നടക്കും.

“സമകാലിക കഥയുടെ രചനാ വഴികൾ” എന്ന വിഷയത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോക്ടർ. ജിനേഷ്‌കുമാർ എരമം പ്രഭാഷണവും സതീഷ് തോട്ടശ്ശേരി രചിച്ച “പവിഴമല്ലി പൂക്കും കാലം” എന്ന കഥാസമാഹാരത്തിന്റെ അവലോകനവും നടത്തും. ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിക്കും. അനീസ് സി.സി.ഓ പുസ്തകം പരിചയപ്പെടുത്തും. സുദേവൻ പുത്തൻചിറ ചർച്ച ഉദ്‌ഘാടനം ചെയ്യും. സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രഭാഷണവിഷയത്തെയും പുസ്തകത്തെയും അധികരിച്ചുള്ള ചർച്ചയിൽ പങ്കെടുക്കും. ബെംഗളൂരുവിലെ കവികൾ പങ്കെടുക്കുന്ന കവിതാലാപനവും ഉണ്ടാകും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *