ബെംഗളൂരു: ശിവാജിനഗർ സെൻ്റ് മേരിസ് ബസിലിക്കയിൽ സെപ്തംബർ 8 വരെ നീണ്ടു നിൽക്കുന്ന പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാളിന് നാളെ കൊടിയേറും. വൈകിട്ട് 5.30 ന് ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ കൊടിയേറ്റ് നിർവഹിക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 5.30 മുതൽ രാത്രി 8.30 വരെ കന്നഡ, തമിഴ്, ഇംഗ്ലീഷ്, കൊങ്കണി കുർബാനയും ഉച്ചയ്ക്ക് 2.15 ന് മലയാളം കുർബാനയും ഉണ്ടായിരിക്കും.
<BR>
TAGS : RELIGIOUS
SUMMARY : The FEAST flag will be hoisted at St. Mary’s Basilica in Shivajinagar tomorrow

Posted inRELIGIOUS
