ഡിജിറ്റൽ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു

ഡിജിറ്റൽ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ഡിജിറ്റൽ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. സർക്കാരിൻ്റെ നയങ്ങളും പദ്ധതികളും ഇൻ്റർനെറ്റ് വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കുറഞ്ഞത് ഒരു ലക്ഷം ഫോളോവേഴ്സ് ഉള്ള വ്യക്തികളെയും, സ്ഥാപനങ്ങളെയും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം യോഗ്യരായ ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങളായി കണക്കാക്കും.

ഡിപ്പാർട്ട്‌മെൻ്റുകൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, പ്രാദേശിക ഭരണ സമിതികൾ, ടൗൺ മുനിസിപ്പാലിറ്റികൾ, സിറ്റി കോർപ്പറേഷനുകൾ മുതലായവയുടെ എല്ലാ ഡിജിറ്റൽ പരസ്യ ആവശ്യങ്ങളും ഡിഐപിആർ വഴി മാത്രമേ നടപ്പാക്കാൻ സാധിക്കുള്ളു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അടുത്ത അഞ്ച് വർഷത്തേക്ക പ്രാബല്യത്തിലുണ്ടാകും.

സെർച്ച് എഞ്ചിനുകൾ, വീഡിയോ സ്ട്രീമിംഗ്, സോഷ്യൽ മീഡിയ, ഒടിടി, ഫിൻടെക്, ആപ്പ് ഡൗൺലോഡ് പ്ലാറ്റ്‌ഫോമുകൾ, ഇൻ-ആപ്പ് പരസ്യങ്ങൾ, വെബ്‌സൈറ്റുകൾ, വെബ് പരസ്യ അഗ്രഗേറ്ററുകൾ, വാർത്താ അഗ്രഗേറ്ററുകൾ, കോൾ സെൻ്ററുകൾ, ഐവിആർഎസ് ദാതാക്കൾ, ചാറ്റ്ബോട്ട് ദാതാക്കൾ, ആശയവിനിമയ സേവന ദാതാക്കൾ എന്നിവർ ഡിജിറ്റൽ പരസ്യത്തിന് യോഗ്യത നേടുന്നതിന് ഡിഐപിആറിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണെന്നും പുതിയ നിർദേശത്തിൽ വ്യക്തമാക്കി.

TAGS: KARNATAKA | ADVERTISING
SUMMARY: Karnataka government forms guidelines for digital advertising

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *