സഹ സംവിധായകൻ അനില്‍ സേവ്യര്‍ അന്തരിച്ചു

സഹ സംവിധായകൻ അനില്‍ സേവ്യര്‍ അന്തരിച്ചു

കൊച്ചി: ശില്‍പ്പിയും സഹസംവിധായകനുമായ അനില്‍ സേവ്യര്‍ (39) അന്തരിച്ചു. ഫുട്‌ബോള്‍ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനായിരുന്നു സേവ്യര്‍.

അങ്കമാലി കിടങ്ങൂർ പുളിയേല്‍പ്പടി വീട്ടില്‍ പി എ സേവ്യറിന്റെയും അല്‍ഫോൻസയുടെയും മകനാണ്. ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച്‌ കലാപരിശീലനം നടത്തുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎല്‍വി കോളേജില്‍നിന്ന് ബിഎഫ്‌എ പൂർത്തിയാക്കിയ അനില്‍, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയില്‍നിന്ന് ശില്‍പ്പകലയില്‍ എംഎഫ്‌എ ചെയ്തു.

ഒരേസമയം ക്യാമ്പസിലുണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരകശില്‍പ്പം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചു. സഹോദരൻ: അജീഷ് സേവ്യർ. മൃതദേഹം മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് പഠനത്തിനായി നല്‍കും.

TAGS : ANIL XAVIER | PASSED AWAY
SUMMARY : Assistant director Anil Xavier passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *