പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ല; തകരാര്‍ നേരിട്ട് എക്സ്

പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ല; തകരാര്‍ നേരിട്ട് എക്സ്

ആഗോളതലത്തില്‍ തകരാർ നേരിട്ട് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗ്ഗിങ് സൈറ്റായ എക്സ്. നിരവധി ഉപയോക്താക്കളാണ് എക്‌സില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായി ഇന്നു രാവിലെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയില്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ നിന്ന് ഇത്തരം പരാതികള്‍ പുറത്തുവരുന്നുണ്ട്. പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം.

തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന Downdetector, യുഎസില്‍ 36,500-ലധികം റിപ്പോർട്ടുകള്‍ പ്രവർത്തനരഹിതമായ സമയത്ത് കാണിച്ചു. ഡൗണ്‍ഡിറ്റക്ടർ ഡോട്ട് കോം റിപ്പോർട്ട് പ്രകാരം അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളില്‍നിന്നെല്ലാം എക്‌സിലെ തകരാർ സംബന്ധിച്ച്‌ പരാതി ഉയർന്നിട്ടുണ്ട്.

TAGS : X | UNABLE
SUMMARY : Unable to load new posts; Fault directly X

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *