രേണുകസ്വാമി കൊലക്കേസ്; ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശന്റെയും മറ്റ്‌ 16 പേരുടെയും കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ ഒമ്പത് വരെയാണ് കസ്റ്റഡി നീട്ടിയത്. ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളേയും ബെംഗളൂരു, തുമകുരു ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

പോലീസ് നൽകിയ റിമാൻഡ് അപേക്ഷയെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റാൻ 24-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ചൊവ്വാഴ്ച അനുമതി നൽകിയിരുന്നു. ബെംഗളൂരു ജയിലിൽ നടന് വിഐപി പരിഗണന ലഭിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

കൊലപാതകക്കേസിലെ കൂട്ടുപ്രതികളെ സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് മാറ്റാനും കോടതി അനുമതി നൽകിയിട്ടുണ്ട്. പ്രതികളായ പവൻ, രാഘവേന്ദ്ര, നന്ദീഷ് എന്നിവരെ മൈസൂരു ജയിലിലേക്കും, ജഗദീഷ്, ലക്ഷ്മണ എന്നിവരെ ശിവമൊഗ ജയിലിലേക്കും, ധനരാജിനെ ധാർവാഡ് ജയിലിലേക്കും, വിനയ് വിജയപുര ജയിലിലേക്കും, നാഗരാജിനെ കലബുർഗി ജയിലിലേക്കും, പ്രദോഷിനെ ബെളഗാവി ജയിലിലേക്കും മാറ്റാനാണ് കോടതി ഉത്തരവ്.

മൂന്ന് പ്രതികളായ പവിത്ര ഗൗഡ, അനുകുമാർ, ദീപക് എന്നിവർ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തുടരും. രവി, കാർത്തിക്, നിഖിൽ, കേശവമൂർത്തി എന്നീ നാല് പ്രതികളെ നേരത്തെ തുമകുരു ജയിലിലേക്ക് മാറ്റിയിരുന്നു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru court extends judicial custody of Darshan & other accused till September 9

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *